ജനവാസകേന്ദ്രത്തിൽ കാട്ടാനകൾ ; തിരിഞ്ഞുനോക്കാതെ മാത്യു കുഴൽനാടൻ; പ്രതിഷേധം ശക്തം

കവളങ്ങാട്
കടവൂരിലെ ജനവാസമേഖലകളിൽ ഭീതി വിതച്ച കാട്ടാനകളെ തുരുത്താൻ മൂവാറ്റുപുഴ എംഎൽഎ ഇടപെടാത്തതിൽ പ്രതിഷേധം. തദ്ദേശ സ്ഥാപനത്തിന്റെയും പൊതുപ്രവർത്തകരുടെയും ഇടപെടലിന്റെ ഭാഗമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയത്.
വന്യമൃഗശല്യം നേരിടുന്ന പൈങ്ങോട്ടൂർ പഞ്ചായത്തിൽ ഇതിനു പരിഹാരം കാണാൻ ഫണ്ട് വകയിരുത്താൻ ഡീൻ കുര്യാക്കോസ് എംപിയോ മാത്യു കുഴൽനാടൻ എംഎൽഎയോ തയ്യാറാകുന്നില്ല. അപകടം സംഭവിച്ചാൽ സമരാഭാസം നടത്തുന്ന എംപിയും എംഎൽഎയും ഈ വിഷയത്തിൽ നിസ്സംഗത കാണിക്കുകയാണ്. കോതമംഗലത്ത് ആന്റണി ജോൺ എംഎൽഎ കോടിക്കണക്കിന് രൂപയാണ് ട്രഞ്ചിനും വൈദ്യുതിവേലിക്കുംവേണ്ടി വകയിരുത്തിയത്. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ മൂവാറ്റുപുഴ മണ്ഡലത്തിൽ നടപ്പാക്കാൻ മാത്യു കുഴൽനാടൻ ഒരു ഇടപെടലും നടത്തുന്നില്ല. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്ന് ഡിവൈഎഫ്ഐ കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് രാജ്, സെക്രട്ടറി ഷിജോ അബ്രഹാം എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.








0 comments