ad
Deshabhimani

ജില്ലാപഞ്ചായത്ത് കടമക്കുടി ഡിവിഷൻ

ആവേശം വിതറി 
മേരി വിൻസെന്റിന്റെ പര്യടനം

mary vincent Kadamakkudy
വെബ് ഡെസ്ക്

Published on Dec 02, 2025, 02:45 AM | 1 min read


കടമക്കുടി

ജില്ലാപഞ്ചായത്ത് കടമക്കുടി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി മേരി വിൻസെന്റിന്റെ സ്വീകരണ പര്യടനം തുടങ്ങി. ചരിയംതുരുത്തിൽ സിപിഐ ജില്ലാ കൗൺസിൽ അംഗം ടി സി സൻജിത് ഉദ്ഘാടനം ചെയ്തു. അഞ്ച് വർഷക്കാലം വികസനരംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റത്തിന് നേതൃത്വം നൽകിയ കടമക്കുടിയുടെ സ്വന്തം പ്രസിഡന്റിന് സ്ഥാനാർഥിയെന്ന നിലയിൽ നാടെങ്ങും ഉജ്വല സ്വീകരണമാണ് ലഭിച്ചത്.


24 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ഏഴിക്കര പഞ്ചായത്തിലെ നന്ത്യാട്ടുകുന്നം ക്ഷേമോദയം ക്ഷേത്രത്തിനുസമീപം പര്യടനം സമാപിച്ചു. ഇടപ്പള്ളി ബ്ലോക്ക് സ്ഥാനാർഥികളായ അഡ്വ. കെ പി മനു ശങ്കർ, സുജിത് സെബാസ്റ്റ്യൻ, ഡിവിഷൻ പരിധിയിലെ പഞ്ചായത്ത് വാർഡ് സ്ഥാനാർഥികൾ എന്നിവർ പര്യടനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home