Deshabhimani

അറ്റകുറ്റപ്പണി

ആലുവ മാർത്താണ്ഡവർമ പാലം ഇന്ന്‌ അടയ്‌ക്കും

Marthanda varma Bridge

ആലുവ മാർത്താണ്ഡവർമ പാലം

വെബ് ഡെസ്ക്

Published on Oct 28, 2026, 12:48 AM | 1 min read

ആലുവ

ദേശീയപാതയിൽ ആലുവയിലെ മാർത്താണ്ഡവർമ പാലം അറ്റകുറ്റപ്പണിക്കായി ബുധൻമുതൽ നവംബർ ആറുവരെ അടച്ചിടുന്നതിനാൽ ഗതാഗത നിയന്ത്രണത്തിനായി ബൈപാസിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മാർക്കറ്റ് മേൽപ്പാലത്തിൽനിന്ന്‌ വരുന്ന വാഹനങ്ങൾ വലത്തേക്ക് തിരിഞ്ഞ് പുതിയ മാർത്താണ്ഡവർമ പാലത്തിലൂടെ അങ്കമാലി ഭാഗത്തേക്ക് പോകണം.


ഇതിനായി പ്രധാനപാതയിലെ മീഡിയന്റെ ഒരുഭാഗം പൊളിച്ചുനീക്കി. മാർക്കറ്റിന് മുമ്പിലെ സമാന്തരറോഡ് ദേശീയപാതയുമായി ചേരുന്ന ഭാഗത്തെ മീഡിയനും പൊളിച്ചിട്ടുണ്ട്. അങ്കമാലി ഭാഗത്തുനിന്ന്‌ എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങൾ പാലം കടന്നശേഷം പൊലീസ് ട്രാഫിക് കൺട്രോൾ ക്യാബിന്റെ ഭാഗത്തുകൂടെ സഞ്ചരിച്ച് മേൽപ്പാലത്തിലേക്ക് പ്രവേശിക്കണം. ഇതിനായി കാടുപിടിച്ചുകിടന്ന ഈ ഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വൃത്തിയാക്കി.


രണ്ട് പാലങ്ങളുണ്ടായിട്ടും പകൽസമയങ്ങളിൽ വലിയ ഗതാഗതക്കുരുക്കാണ് ആലുവയിൽ. ദേശീയപാതയിലൂടെ ഏറെസമയം എടുത്താണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. അറ്റകുറ്റപ്പണിക്കായി പഴയ മാർത്താണ്ഡവർമ പാലം അടച്ചിടുകയും പുതിയ പാലത്തിലൂടെ രണ്ടുവരി ഗതാഗതം നടത്തുകയും ചെയ്യുന്നതോടെ ആലുവയിൽ കുരുക്ക് മുറുകുമെന്ന ആശങ്കയിലാണ് പൊതുജനങ്ങളും പൊലീസും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home