പാലും ബ്രഡും മുടക്കിയ സംഭവം: താലൂക്കാശുപത്രിയിലേക്ക് ഇന്ന് മാർച്ച്

പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ കിടപ്പുരോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ നടത്തുന്ന സമരത്തിൽ കെ ഇ നൗഷാദ് സംസാരിക്കുന്നു
പെരുമ്പാവൂർ
താലൂക്കാശുപത്രിയിൽ കിടപ്പുരോഗികൾക്ക് നൽകിവരുന്ന പാലും ബ്രഡും നഗരസഭയും ആശുപത്രിവികസന സമിതിയും ചേർന്ന് നിർത്തലാക്കിയ സംഭവത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ താലൂക്കാശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. പച്ചക്കറി മാർക്കറ്റിന് സമീപത്തുനിന്ന് വ്യാഴം പകൽ 2.30ന് മാർച്ച് ആരംഭിക്കും.
നഗരസഭ അടിയന്തര ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി വ്യാഴം പകൽ മൂന്നിന് ചേരും. ആശുപത്രിയിലെ ഡീപ് ഫ്രീസറിന് ചാർജ് വർധിപ്പിക്കുന്നതും വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് പിരിക്കാനെടുത്ത തീരുമാനവും ഇതോടൊപ്പം റദ്ദാക്കണമെന്ന് നഗരസഭ കവാടത്തിനുമുന്നിൽ മൂന്നുദിവസമായി സമരം ചെയ്യുന്ന എൽഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ബുധനാഴ്ചത്തെ സമരത്തിൽ നേതാക്കളായ സി എം അബ്ദുൾ കരീം, പി എം സലീം, കെ ഇ നൗഷാദ്, രമേഷ് ചന്ദ്, ഇന്ത്യൻ അസോസിയൻ ഓഫ് ലോയേഴ്സ് നേതാക്കൾ എന്നിവർ സംസാരിച്ചു.










0 comments