ad
Deshabhimani

കെഎംഎസ്ആർഎ ജില്ലാ സമ്മേളനം

തൊഴിലാളിദ്രോഹ നടപടികൾ 
അവസാനിപ്പിക്കുക

Management meetings

കെഎംഎസ്ആർഎ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 12:29 AM | 1 min read

​കളമശേരി

ജീവനക്കാരിൽ കടുത്ത സമ്മർദ്ദമുണ്ടാക്കുന്ന മാനേജ്മെൻ്റ് മീറ്റിങ്ങുകൾ നിർത്തലാക്കണമെന്ന് കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സെയിൽസ് പ്രമോഷന്റെ പേരിൽ ജീവനക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവച്ചു.


കളമശേരി പത്തടിപ്പാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളിൽ നടന്ന കെഎംഎസ്‌ആർഎ 52–-ാം ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെഎംഎസ്ആർഎ ജില്ലാ പ്രസിഡൻ്റ് സി ദിജീഷ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി

പി കെ സന്തോഷ്, ഡി പ്രദീപ്, എബി പോൾ, എൻ ഡി ദീപു, എ വി പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സി ദിജീഷ് (പ്രസിഡന്റ്‌), ഡി പ്രദീപ് (സെക്രട്ടറി), സി എച്ച് ഹനോഷ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home