ad
Deshabhimani

മലയാറ്റൂർ കുരിശുമുടി തീർഥാടനം

Malayattoor

മലയാറ്റൂർ കുരിശുമുടി തീർഥാടനത്തിന്റെ ഭാഗമായി മൂക്കന്നൂർ, എറണാകുളം, കാഞ്ഞൂർ, തൃപ്പൂണിത്തുറ 
ഫൊറോനകളുടെ നേതൃത്വത്തിൽ മല കയറുന്നു

വെബ് ഡെസ്ക്

Published on Mar 09, 2026, 02:01 AM | 1 min read

കാലടി


മലയാറ്റൂർ കുരിശുമുടി തീർഥാടനത്തിന്റെ ഭാഗമായി മൂക്കന്നൂർ, എറണാകുളം, കാഞ്ഞൂർ, തൃപ്പൂണിത്തുറ ഫൊറോനകളുടെ നേതൃത്വത്തിൽ മല കയറി. അടിവാരത്തെ തോമാസ്ലീഹയുടെ രൂപത്തിനുമുന്നിൽനിന്ന്‌ ആരംഭിച്ച മലകയറ്റത്തിന്‌ കാഞ്ഞൂർ ഫൊറോന വികാരി ഫാ.ജോയി കണ്ണമ്പുഴ നേതൃത്വം നൽകി.


കുരിശുമുടിയിൽ കുർബാനയും നടന്നു. 50 നോമ്പിന്റെ ആരംഭംമുതൽ സംസ്ഥാനത്തിനകത്തും പുറത്തുംനിന്നുമായി നിരവധി തീർഥാടകരാണ് കുരിശുമുടി കയറാൻ എത്തുന്നത്. തീർഥാടകർക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിരിക്കുന്നത്. പുതുഞായർ തിരുനാളിന്റെ എട്ടാമിടംവരെ 24 മണിക്കൂറും മല കയറാം. ഏപ്രിൽ 12നാണ് പ്രധാന തിരുനാൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home