ad
Deshabhimani

മലങ്കര സഭ അസോസിയേഷന്‌ 
സ്വാഗതസംഘമായി

Malankara

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സ്വാഗതസംഘം ഓഫീസ് 
മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ സഭാധ്യക്ഷൻ ബസേലിയോസ് 
മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 30, 2026, 01:36 AM | 1 min read

മുളന്തുരുത്തി


ആഗസ്‌ത്‌ 27ന് മുളന്തുരുത്തിയിൽ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ ചേർന്ന യോഗം മലങ്കര സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.


എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത, സഖറിയാ മാർ സേവേറിയോസ് മെത്രാപോലീത്ത, വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ സംസാരിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.


കാതോലിക്കാ ബാവാ അധ്യക്ഷനാകുന്ന 101 അംഗ സ്വാഗതസംഘത്തിൽ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മനാണ് കൺവീനർ. പുതുതായി നാല് മെത്രാപോലീത്തമാരെ തെരഞ്ഞെടുക്കുന്നതിനാണ് മലങ്കരപള്ളിയോഗം എന്നറിയപ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ചേരുന്നത്‌.

സ്വാഗതസംഘം ഓഫീസ് മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home