Deshabhimani

മലയോര ജാഥയ്ക്ക് സ്വീകരണം

വ്ളാവെട്ടിയിൽ നടന്ന സ്വീകരണ യോഗത്തിൽ ജാഥാ ക്യാപ്റ്റൻ ഡി കെ മുരളി സംസാരിക്കുന്നു

വ്ളാവെട്ടിയിൽ നടന്ന സ്വീകരണ യോഗത്തിൽ ജാഥാ ക്യാപ്റ്റൻ ഡി കെ മുരളി സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 26, 2026, 03:25 AM | 1 min read

കാട്ടാക്കട

പരിസ്ഥിതിലോല വിജ്ഞാപനത്തിൽനിന്ന്‌ ജനവാസ, കാർഷിക മേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ കർഷകസംഘവും ആദിവാസി ക്ഷേമസമിതിയും ചേർന്ന്‌ ആഹ്വാനംചെയ്‌ത മലയോര ഹർത്താലിന്റെ പ്രചാരണജാഥ സംഘടിപ്പിച്ചു. കോട്ടൂരിൽ നൽകിയ സ്വീകരണത്തിൽ സംഘാടകസമിതി ചെയർമാൻ എം അഭിലാഷ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ ഡി കെ മുരളി, എകെഎസ് ജില്ലാ സെക്രട്ടറി വി രമേശ്, കർഷകസംഘം ഏരിയ സെക്രട്ടറി കെ രാമചന്ദ്രൻ, ജെ എൻ ഷമീർഖാൻ, കോട്ടൂർ സലീം, സി എസ് സുഗതകുമാർ, ജി മണികണ്ഠൻ, എം ഗിരീഷ്, വി മഹേഷ്, കോട്ടൂർ വി രാജീവ്, സമീന ബീവി, കൈതയ്ക്കൽ ശശി, ടി എസ് ബാലചന്ദ്രൻ, ജി ജനാർദനൻനായർ, രാജശേഖരൻനായർ, സനിൽ ബോസ് എന്നിവർ സംസാരിച്ചു. ​വ്ളാവെട്ടിയിലെ സ്വീകരണയോഗത്തിൽ സിപിഐ എം നെയ്യാർഡാം ലോക്കൽ സെക്രട്ടറി കള്ളിക്കാട് സുനിൽ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് കുമാർ, വി വി അനിൽകുമാർ, കെ ആർ ശരത്ത്, വി എസ് ശ്യാംലാൽ, പൂവൻവിള ജോസ്, ശ്രീകണ്ഠൻ നായർ, വേലായുധൻ നായർ, ഊരൂട്ടമ്പലം ഷാജി, രമേശൻ നായർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home