ജിദ്ദ നവോദയയുടെ തണലിൽ ദേവരാജന് വീടൊരുങ്ങും

ജിദ്ദ നവോദയ ദേവരാജന് നിർമിച്ചുനൽകുന്ന വീടിന്റെ കല്ലിടൽ കോലിയക്കോട് എൻ കൃഷ്ണൻ നായർ നിർവഹിക്കുന്നു
വെഞ്ഞാറമൂട്
ദേവരാജന് വീടെന്നത് ഇനി സ്വപ്നമല്ല. ജിദ്ദ നവോദയയുടെ തണലിൽ ദേവരാജന്റെ സ്വപ്ന ഭവനത്തിന് തറക്കല്ലിട്ടു. പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് വീട് എന്ന സ്വപ്നം യഥാർഥ്യമാക്കുന്ന ജിദ്ദ നവോദയയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമാണം. വെമ്പായം തേവലക്കാട് സ്വദേശി ദേവരാജൻ ജിദ്ദ നവോദയ തായിഫ് ഏരിയയുടെ ദീർഘകാല സെക്രട്ടറിയായിരുന്നു. വീടിന്റെ കല്ലിടൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ നിർവഹിച്ചു. രക്ഷാധികാരി സമിതി അംഗം കൊഞ്ചിറ സലാഹുദ്ദീൻ അധ്യക്ഷനായി. സിപിഐ എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ഇ എ സലിം, ജിദ്ദ നവോദയ കേന്ദ്ര ട്രഷറർ സി എം അബ്ദുറഹ്മാൻ, ബി ബാലചന്ദ്രൻ, ആർ അനിൽ, എ നൗഷാദ്, ആർ രജനി, ജി വിശ്വകുമാർ, എ കെ നവാസ്, റഫീഖ് പത്തനാപുരം, നിസാറുദ്ദീൻ, രാജശേഖരൻ, അനിൽകുമാർ, സുരേഷ് മദപുരം, സുരേഷ് പാറയം വീട്, എസ് സുജാത തുടങ്ങിയവർ പങ്കെടുത്തു.








0 comments