Deshabhimani

ഹരിതകര്‍മസേന തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കണം

ഹരിതകർമസേന തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 26, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട് ഹരിത കർമസേന തൊഴിലാളികളെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കണമെന്നും മിനിമം വേതനവും ഉറപ്പാക്കണമെന്നും ഡൽഹി പ്രക്ഷോഭം വിജയിപ്പിക്കാൻ മുഴുവനാളുകളും രംഗത്തിറങ്ങണമെന്നും കാഞ്ഞങ്ങാട്ട് നടന്ന ഹരിതകർമസേന തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാന്‍ വി വി രമേശൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വി പി പി മുസ്തഫ അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ വി സിന്ധു പ്രവർത്തന റിപ്പോർട്ടും ലക്ഷ്മി കിനാനൂർ രക്തസാക്ഷി പ്രമേയവും സിന്ധു കുറ്റിക്കോൽ അനുശോചന പ്രമേയവും ജില്ലാ ട്രഷറർ പി കെ പ്രജിത വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരൻ, എ ലക്ഷ്മി, കെ യമുന, ശശിതബാലൻ, കെ ദാക്ഷായണി പി വി സുധ , എം വി സുനിത എന്നിവർ സംസാരിച്ചു. കെ ശോഭ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: വി പി പി മുസ്തഫ (പ്രസിഡന്റ്), ഉഷ കുമാരി പുല്ലൂർ, കെ യമുന, ശശിതബാലൻ (വൈസ് പ്രസിഡന്റുമാര്‍), കെ വി സിന്ധു (സെക്രട്ടറി), കെ ദാക്ഷായണി, സുധ പിലിക്കോട്, എൻ വി സുനിത ( ജോയിന്റ്‌ സെക്രട്ടറിമാർ), പി കെ പ്രജിത (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home