Deshabhimani

മികച്ച ബിഎംസിക്കുള്ള പുരസ്‌കാരം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഏറ്റുവാങ്ങി

മികച്ച ബിഎംസിക്കുള്ള പുരസ്‌കാരം ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎയിൽനിന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം മീനാകുമാരി ഏറ്റുവാങ്ങുന്നു
വെബ് ഡെസ്ക്

Published on Oct 26, 2026, 03:00 AM | 1 min read

മികച്ച ബിഎംസിക്കുള്ള പുരസ്‌കാരം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഏറ്റുവാങ്ങി നീലേശ്വരം ജില്ലാ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി സംഘടിപ്പിച്ച ബയോം 2026 പരിപാടിയിൽ മികച്ച ബിഎംസിക്കുള്ള പുരസ്‌കാരം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഏറ്റുവാങ്ങി. ഗോവിന്ദൻ പളളിക്കാപ്പിൽ എംഎൽഎയിൽനിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം മീനാകുമാരിയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് കെ രാജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ എം ബാലകൃഷ്ണൻ, ബിഎംസി കോ–ഓർഡിനേറ്റർ കെ ബാലചന്ദ്രൻ, അംഗം സി വി രവീന്ദ്രൻ എന്നിവരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ബ്ലോക്കിലെ മുഴുവൻ ബിഎംസി അംഗങ്ങൾക്ക് ഏകദിന പരിശീലനം, ബ്ലോക്ക് ഓഫീസ് പരിസരത്തെ ഔഷധസസ്യോദ്യാനം, തേജസ്വിനി പുഴ പഠനപരിപാടി, ബ്ലോക്ക് പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലും ജൈവ വൈവിധ്യ ക്ലബ്, ജൈവകിരണം പദ്ധതി തുടങ്ങിയ വേറിട്ട പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home