Deshabhimani

3 പഞ്ചായത്തിന്റെ യാത്രാദുരിതത്തിന് പരിഹാരം

അതിവേഗം, മണ്ണാംകോണം–കൂട്ടപ്പൂ റോഡ് നവീകരണം

കുടപ്പനമൂട് –കൂട്ടപ്പൂ റോഡിലെ പൊട്ടൻചിറ ഭാഗത്ത് കലുങ്ക് 
നിർമാണം പുരോഗമിക്കുന്നു

കുടപ്പനമൂട് –കൂട്ടപ്പൂ റോഡിലെ പൊട്ടൻചിറ ഭാഗത്ത് കലുങ്ക് 
നിർമാണം പുരോഗമിക്കുന്നു

വെബ് ഡെസ്ക്

Published on Oct 26, 2026, 04:30 AM | 1 min read

വെള്ളറട

വെള്ളറട, ആര്യൻകോട്, അമ്പൂരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണ്ണാംകോണം–കാസാറോഡ്–കള്ളിമൂട്–കുടപ്പനമൂട്–കൂട്ടപ്പൂ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കൽ അതിവേഗം പുരോഗമിക്കുന്നു. അഞ്ച് കോടി രൂപ ചെലവിലാണ്‌ പദ്ധതി യാഥാർഥ്യമാകുന്നത്. 5.50 മീറ്റർ വീതിയിൽ റബ്ബറൈസ്ഡ് ടാറിങ് നടത്തിയാണ് റോഡ് നവീകരിക്കുന്നത്. മൂന്ന് പഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ പ്രധാന പാത യാഥാർഥ്യമാകുന്നതോടെ വിദ്യാലയങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമവും സുരക്ഷിതവുമാകും. വർഷങ്ങളായുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കപ്പെടുന്നതിലൂടെ യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ഓടകൾ, കൾവർട്ടുകൾ, ട്രാഫിക് സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ഒരുക്കുന്നുണ്ട്. മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനും റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് ഒഴിവാക്കുന്നതിനുമുള്ള സംവിധാനങ്ങളും ഉൾപ്പെടുത്തി. പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ പൊതുജനങ്ങൾ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന്‌ അധികൃതർ അഭ്യർഥിച്ചു. മുൻഗണന പ്രദേശത്തിന്റെ 
വികസനം ​വെള്ളറട, ആര്യൻകോട്, അമ്പൂരി പഞ്ചായത്തുകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന പ്രധാനപ്പെട്ട പദ്ധതിയാണിത്. നിർമാണം പൂർത്തിയാകുന്നതോടെ പ്രദേശത്തിന്റെ ഗതാഗതമേഖലയിലും സമഗ്ര വികസനത്തിലും വലിയ മുന്നേറ്റമാണുണ്ടാകുക. ഗ്രാമീണ റോഡുകളുടെ നിലവാരം ഉയർത്തി ജനങ്ങളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നതിനാണ് എപ്പോഴും മുൻഗണന. ഉയർന്ന ഗുണനിലവാരത്തോടെ, സമയബന്ധിതമായി നിർമാണം പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കും. – സി കെ ഹരീന്ദ്രൻ എംഎൽഎ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home