വീടിനുമുകളിലേക്ക് കുന്നിടിഞ്ഞു; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

അപകടം നടന്ന വീടും അപകടത്തിൽപ്പെട്ട വീട്ടമ്മ ബൈജുമോളും
നെടുമങ്ങാട്
കനത്ത മഴയിൽ വീടിനു സമീപത്തെ കുന്നിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു. വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ആനാട് പഞ്ചായത്തിലെ പറയൻകാവ് കൂവക്കാട് രമ്യ ഭവനിൽ ബൈജുമോൾ (54) ആണ് രക്ഷപ്പെട്ടത്. ലൈഫ് ഭവന പദ്ധതി പ്രകാരം ഈയിടെ പൂർത്തിയാക്കിയ വീടിന്റെ ചുവരിനും കേടുപാടുണ്ടായി. ഞായർ രാവിലെ കനത്ത മഴയ്‌ക്കിടെ വീടിന്റെ വശത്തെ ഇടനാഴിയിൽ നായയെ കെട്ടാൻ ഇറങ്ങിയതായിരുന്നു ബൈജുമോൾ. നായയെ കെട്ടി പുറത്തേക്കിറങ്ങുമ്പോൾ പിന്നിലെ കുന്നിന്റെഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. ദേഹത്തേക്ക് മണ്ണുവീണെങ്കിലും ഓടിമാറിയതിനാൽ പൂർണമായി മണ്ണിനടിയിലായില്ല. കനത്ത മഴയായതിനാൽ മറ്റാരും അപകടം അറിഞ്ഞില്ല. മണ്ണിൽനിന്ന് ഉൗർന്നിറങ്ങിയശേഷം ഇവ ർ നിലവിളിച്ച് ആളെക്കൂട്ടുകയായിരുന്നു. വൈദ്യുതി കണക്ഷൻ ബോക്സും റബ്ബർ ഷീറ്റുകളും തൊഴിലാളികളുടെ പണിയായുധങ്ങളും ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന വീട്ടുസാധനങ്ങളും മണ്ണിനടിയിലായി.








0 comments