ഡൽഹി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം: മഹിളാ അസോസിയേഷൻ

ഡൽഹിയിലെ വിദ്യാർഥി –യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയിൽ നടത്തിയ പ്രകടനം
മൂവാറ്റുപുഴ
ഡൽഹിയിലെ വിദ്യാർഥി –യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയിൽ പ്രകടനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി രാജേശ്വരി സംസാരിച്ചു. വിവിധ ഏരിയ, ജില്ലാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. സംഘപരിവാർ ചാനലുകൾ ഉൾപ്പെടെ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതിക്കെതിരെ നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെയും ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
പി കെ ശ്രീമതിക്കെതിരെ അടിസ്ഥാനരഹിതവും അസംബന്ധവുമായ വാർത്തകളാണ് സംഘപരിവാർ ചാനലുകൾ പ്രചരിപ്പിക്കുന്നത്.
രണ്ടാം കേരള നിയമസഭയിൽ എംഎൽഎയായിരുന്ന പരേതനായ പി ആർ കൃഷ്ണന്റെ ഭാര്യയുടെ പേര് പി കെ ശ്രീമതി എന്നാണ്. ഇവർക്ക് നിയമാനുസൃത പെൻഷൻ ലഭിക്കുന്നുണ്ട്. മുൻ മന്ത്രി പി കെ ശ്രീമതിയെ മനപ്പൂർവം കരിവാരി തേയ്ക്കുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. മാധ്യമപ്രവർത്തനത്തിന്റെ അന്തസിനും ധാർമികതയ്ക്കും ചേരാത്ത ഇത്തരം കള്ളപ്രചാരണം നടത്തുന്ന ചാനലുകളെ ബഹിഷ്കരിക്കാൻ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ തയ്യാറാകണം. നിയമനടപടിക്കായി തയ്യാറെടുക്കുന്ന പി കെ ശ്രീമതിക്ക് മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി പൂർണപിന്തുണ പ്രഖ്യാപിച്ചു.









0 comments