ad
Deshabhimani

സ്‌ത്രീസുരക്ഷാ പെൻഷൻ അട്ടിമറിക്കരുത്‌

തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ മഹിളകളുടെ ഉജ്വലമാർച്ച്‌

mahila

സ്‌ത്രീസുരക്ഷാ പെൻഷൻ അട്ടിമറിക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ നെടുമ്പാശേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി എം ബി ഷൈനി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 11, 2026, 02:18 AM | 1 min read

കൊച്ചി


സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കുന്ന യുഡിഎഫ്‌ സർക്കാരിന്‌ താക്കീതായി മഹിളകളുടെ ഉജ്വല മാർച്ച്‌. പദ്ധതി അട്ടിമറിക്കരുതെന്നും പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ മാർച്ച് നടത്തി.

പിറവത്ത് ജില്ലാപ്രസിഡന്റ്‌ ബീന ബാബുരാജും നെടുമ്പാശേരിയിൽ ജില്ലാസെക്രട്ടറി എം ബി ഷൈനിയും ഉദ്‌ഘാടനം ചെയ്‌തു. പറവൂർ ചിറ്റാറ്റുകരയിൽ ജില്ലാട്രഷറർ റീന അജയ കുമാർ, പള്ളിപ്പുറത്ത് പുഷ്പ ദാസ്, കുമ്പളത്ത്‌ ടി വി അനിത, കുന്നുകരയിൽ പി എസ്‌ ഷൈല, നെല്ലിക്കുഴിയിൽ റഷീദ സലീം, തൃക്കാക്കരയിൽ പി ആർ രചന, കരുമാലൂരിൽ സി പി ഉഷ, തൃപ്പൂണിത്തുറയിൽ അഡ്വ. ഷിജി ശിവജി, പെരുമ്പാവൂരിൽ ജുബ്ബൈരിയ ഐസക്, കവളങ്ങാട് നിർമല മോഹനൻ, കൂത്താട്ടുകുളത്ത്‌ വിജയ ശിവൻ എന്നിവർ മാർച്ച്‌ ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home