ബെയ്ലിങ് മെഷീൻ ഉദ്ഘാടനം ചെയ്‌തു

കോതമംഗലം
നഗരസഭ 2024–-25 വാർഷിക പദ്ധതിയിൽ 7.24 ലക്ഷം രൂപ ചെലവഴിച്ച് ഡമ്പിങ് യാർഡിൽ സ്ഥാപിച്ചി ബെയ്‌ലിങ് മെഷിന്റെ പ്രവർത്തനോദ്‌ഘാടനം ചെയർമാൻ കെ കെ ടോമി നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷയായി.
കെ എ നൗഷാദ്, നിഷ ഡേവിസ്, സിജോ വർഗീസ്, റോസിലി ഷിബു, എൽദോസ് പോൾ, കെ എസ് ഷെജി തുടങ്ങിയവർ സംസാരിച്ചു. തരംതിരിച്ച പ്ലാസ്റ്റിക് ബേയ്‌ലിങ് മെഷീനിൽ ഹൈഡ്രോളിക് പ്രസ്സിങ് നടത്തി നൂറു കിലോവീതമുള്ള ബ്ലോക്കുകളാക്കി മാറ്റി പുനരുപയോഗിക്കാം.









0 comments