എം ആർ ഉണ്ണിയെ അനുസ്മരിച്ചു

ഏലൂരിൽ എം ആർ ഉണ്ണി അനുസ്മരണം കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാലനേതാവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന എം ആർ ഉണ്ണിയുടെ 12–-ാം അനുസ്മരണം പുതിയറോഡ് ഇ എം എസ് നഗറിൽ സിഐടിയു അഖിലേന്ത്യാ സെകട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എൻ എസ് അബ്ദുൾ സമ്ദ് അധ്യക്ഷനായി. സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ്, ജില്ലാ കമ്മിറ്റി അംഗം എ ആർ രഞ്ജിത്, ഏലൂർ നഗരസഭ ചെയർപേഴ്സൺ ലൈജി സജീവൻ, എ ഡി സുജിൽ, കെ ബി സുലൈമാൻ, എം സാംബശിവൻ എന്നിവർ സംസാരിച്ചു.








0 comments