ad
Deshabhimani

എം ഫിലിപ്പ് ജോർജിനെ അനുസ്‌മരിച്ചു

M Philip George

കൂത്താട്ടുകുളത്ത്‌ എം ഫിലിപ്പ് ജോർജ്‌ അനുസ്‌മരണ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 26, 2026, 01:00 AM | 1 min read

കൂത്താട്ടുകുളം


സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായിരുന്ന എം ഫിലിപ്പ് ജോർജിന്റെ 28ാം ചരമ വാർഷികം കൂത്താട്ടുകുളത്ത് സംഘടിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു.


രാജ്യത്ത് നടപ്പാക്കുന്ന വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കും, വിവിധ കരിനിയമങ്ങൾക്കുമെതിരെ നടക്കുന്ന മറ്റെല്ലാ സമരങ്ങൾക്കും ഊർജം പകരുന്നതാണ് ഡൽഹിയിൽ വിദ്യാർഥികൾ നേടിയ ആദ്യഘട്ട സമരവിജയമെന്ന്‌ അദ്ദേഹം പറഞ്ഞു. പാർലമെന്റ്‌ പാസാക്കിയ നിയമങ്ങൾ പിൻവലിച്ചത്‌ കർഷകരുടെ സമരവിജയമാണെന്നും പി രാജീവ് പറഞ്ഞു.


ഏരിയ സെക്രട്ടറി പി ബി രതീഷ് അധ്യക്ഷനായി. എം ജെ ജേക്കബ്, സി എൻ പ്രഭ കുമാർ, കെ പി സലിം ,എ ഡിഗോപി ,പി എസ് മോഹനൻ, ഒ എൻ വിജയൻ ,സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോർജ്, അരുൺ അശോകൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി രാമപുരം കവലയിൽനിന്ന്‌ ചുവപ്പുസേന മാർച്ചും നൂറുകണക്കിനാളുകൾ പങ്കെടുത്ത അനുസ്മരണ റാലിയും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home