ad
Deshabhimani

എം പി പത്രോസിനെ അനുസ്‌മരിച്ചു

ഇടതുപക്ഷം ശക്തമായി 
തിരിച്ചുവരും: പി രാജീവ്

M P Pathrose

സിപിഐ എം അങ്കമാലി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച എം പി പത്രോസ്‌ ഒന്നാം ചരമവാർഷിക അനുസ്‌മരണം വട്ടപ്പറമ്പിൽ കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 17, 2026, 02:14 AM | 2 min read

നെടുമ്പാശേരി


ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിട്ടും നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയിൽനിന്ന്‌ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ശക്തമായി തിരിച്ചുവരുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു. സിപിഐ എം അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല സെക്രട്ടറിയറ്റ് അംഗമായിരുന്ന എം പി പത്രോസിന്റെ ഒന്നാം ചരമവാർഷിക അനുസ്‌മരണം പാറക്കടവ് വട്ടപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


എൽഡിഎഫ് സർക്കാരിന് വീണ്ടും തുടർച്ച ഉണ്ടാകാതിരിക്കാൻ എല്ലാ വലതുപക്ഷ പ്രസ്ഥാനങ്ങളും ഒന്നിച്ചു. പരാജയത്തെകുറിച്ച് എല്ലാ മേഖലകളിലും വിശദമായ പഠനം നടത്തി തിരിച്ചുവരവിന്‌ ആവശ്യമായ പ്രവർത്തനപദ്ധതി ആവിഷ്‌കരിക്കുമെന്നും പി രാജീവ് പറഞ്ഞു. അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശർമ, എം അനിൽകുമാർ, ജില്ലാ സെകട്ടറി എസ് സതീഷ്, ജില്ല സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ ഷിബു, കെ തുളസി, പാറക്കടവ് ലോക്കൽ സെക്രട്ടറി ജിബിൻ വർഗീസ്, സി എൻ മോഹനൻ, ജിഷ ശ്യാം, എം ടി വർഗീസ്, പി ജെ വർഗീസ്, കെ പി ബിനോയ്, ജീമോൻ കുര്യൻ, പി വി ടോമി, വി വി രാജൻ, എന്നിവർ സംസാരിച്ചു. എം പി പത്രോസിന്റെ ഭാര്യ മേരിയും കുടുംബാംഗങ്ങളും പങ്കെടുത്തു.


അനുസ്മരണത്തിന്റെ ഭാഗമായി അങ്കമാലി ഏരിയ കമ്മിറ്റിക്ക് കീഴിലെ എല്ലാ ലോക്കൽ കമ്മിറ്റികളിലും ബ്രാഞ്ചുകളിലും പതാക ഉയർത്തി. പാർടി പ്രവർത്തകരുടെ നേതൃത്വത്തിൽ കിടപ്പുരോഗികളുടെ ഭവനസന്ദർശനം, സമാശ്വാസപ്രവർത്തനങ്ങൾ, പൊതുയിടശുചീകരണം എന്നിവയും നടത്തി. സമ്മേളനത്തിന് മുന്നോടിയായി മുട്ടത്തറയിൽനിന്ന്‌ വട്ടപ്പറമ്പിലേക്ക് പാർട്ടി പ്രകടനവും ഉണ്ടായിരുന്നു.


കെഎസ്‌കെടിയുവിന്റെ നേതൃത്വത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന എം പി പത്രോസിനെ അനുസ്‌മരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ്‌ എൻ സി ഉഷാകുമാരി പതാക ഉയർത്തി. ട്രഷറർ എൻ എസ് സജീവൻ, ആലുവ ഏരിയ സെക്രട്ടറി ഇ എം സലിം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home