Deshabhimani

ധാരണപത്രം കൈമാറി

M o U exchanged

അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജും ഒമാനിലെ അറബ് ഓപ്പൺ യൂണിവേഴ്‌സിറ്റിയുമായുള്ള തമ്മിലുള്ള ധാരണപത്രം 
ഫിസാറ്റ് എൻജിനിയറിങ് കോളേജ് ചെയർമാൻ പി ആർ ഷിമിത്തും ഒമാനിലെ അറബ് ഓപ്പൺ യൂണിവേഴ്സിറ്റി ഡയറക്ടർ 
ഡോ. നാസർ അൽ മുസൽഹിയും പരസ്പരം കൈമാറുന്നു

വെബ് ഡെസ്ക്

Published on Feb 14, 2026, 01:35 AM | 1 min read

അങ്കമാലി


ഒമാനിലെ അറബ് ഓപ്പൺ സർവകലാശാലയും അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജും വിദ്യാഭ്യാസമേഖലയിലെ സംയുക്ത പ്രവർത്തനങ്ങൾക്ക് ധാരണപത്രത്തിൽ ഒപ്പുവച്ചു. ഫിസാറ്റ് എൻജിനിയറിങ് കോളേജിനുവേണ്ടി പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസും ഒമാനിലെ അറബ് ഓപ്പൺ യൂണിവേഴ്സിറ്റിക്കുവേണ്ടി കംപ്യൂട്ടർ സ്റ്റഡീസ് ഡീൻ ഡോ. പി സി ഷെറിമോനും ധാരണപത്രത്തിൽ ഒപ്പുവച്ചു.


വിദ്യാർഥികളുടെ പഠനപ്രവർത്തനങ്ങൾ, അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടുന്ന ട്വിന്നിങ് പ്രോഗ്രാമുകൾ, സെമിനാറുകൾ, നാഷണൽ ആൻഡ് ഇന്റർനാഷണൽ സെമിനാറുകൾ, ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമുകൾ, പ്രോജക്ട്‌ വർക്കുകൾ തുടങ്ങി നിരവധി മേഖലകളിൽ ഇരുസ്ഥാപനങ്ങളും സഹകരിക്കും. വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ഒമാനിലെ മസ്‌കത്തിൽനിന്ന് ഫിസാറ്റിലെത്തിയത്. സംഘം ഫിസാറ്റിലെ നൂതനലാബുകൾ സന്ദർശിച്ചു. കൂടാതെ ഫിസാറ്റിലെ അധ്യാപകനായ സി മഹേഷിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പരിശീലനവും, ഒമാനിലെ കംപ്യൂട്ടർ സ്റ്റഡീസ് ഡയറക്ടർ ഡോ. പി സി ഷെറിൻ അധ്യാപകർക്ക് ക്ലാസുകളും നൽകി.


ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്, അറബ് ഓപ്പൺ സർവകലാശാല ഡയറക്ടർ ഡോ. നാസർ അൽ മുസൽഹി, വൈസ് പ്രിൻസിപ്പൽ ഡോ. പി ആർ മിനി, ഡീൻ ഡോ. ജി ഉണ്ണികർത്ത, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവി ഡോ. കെ യു ഷഹാന, പ്രോഗ്രാം കോ–ഓർഡിനേറ്റർ ഡോ. സന്തോഷ് കോറ്റം തുടങ്ങിയവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home