എംസി റോഡിലെ കുഴികൾ; അപകടം പതിവായി

പേഴയ്‌ക്കാപ്പിള്ളി ഭാഗത്ത് എംസി റോഡ് തകർന്നനിലയിൽ
മൂവാറ്റുപുഴ
എം സി റോഡിൽ മൂവാറ്റുപുഴ –- പെരുമ്പാവൂർ റൂട്ടിൽ ടാറിങ് പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടതോടെ അപകടങ്ങളും പെരുകി. വെള്ളൂർക്കുന്നംമുതൽ മണ്ണൂർവരെ യാത്ര ദുരിതത്തിലായി.
പള്ളിച്ചിറങ്ങര, പള്ളിപ്പടി, വാഴപ്പിള്ളി, തൃക്കളത്തൂർ കാവുംപടി, പള്ളിത്താഴം, പേഴയ്‌ക്കാപ്പിള്ളി എന്നിവിടങ്ങളിൽ ടാറിളകി വലിയ കുഴികളുണ്ടായത് നികത്താൻ അധികൃതർ നടപടിയെടുക്കുന്നില്ല. മഴക്കാലത്തിന് മുമ്പ് ഓടകൾ ശുചീകരിക്കാനും തയ്യാറായില്ല. അപകടം കുറയ്ക്കാൻ സ്പീഡ് ബ്രേക്കർ ഇല്ല. റോഡിൽ വിവിധ അപകടങ്ങളിൽ നിരവധിപേർ മരിച്ചു.
എംസി റോഡിൽ കേടായ തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കാൻ പായിപ്ര പഞ്ചായത്തും മൂവാറ്റുപുഴ നഗരസഭയും നടപടിയെടുത്തില്ല.
ആയിരക്കണക്കണക്കിന് വാഹനങ്ങളും ദീർഘദൂര യാത്രക്കാരും കടന്നു പോകുന്ന എം സി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് മുൻ എംഎൽഎ എൽദോ എബ്രഹാം പറഞ്ഞു.










0 comments