ad
Deshabhimani

എം എ സദാനന്ദൻ അനുസ്‌മരണം

m a sadanandan

എം എ സദാനന്ദൻ അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 20, 2026, 02:32 AM | 1 min read

പള്ളുരുത്തി


ദീർഘകാലം സിപിഐ എം പള്ളുരുത്തി ഏരിയ സെക്രട്ടറിയും കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയറും പള്ളുരുത്തി പഞ്ചായത്ത് അംഗവുമായിരുന്ന എം എ സദാനന്ദന്റെ ഒന്നാമത് അനുസ്മരണ ദിനാചരണം പള്ളുരുത്തി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.


രാവിലെ ഏരിയ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് പതാക ഉയർത്തി. വൈകിട്ട് കടേഭാഗത്തുനിന്ന് പ്രകടനം ആരംഭിച്ചു. എം എ സദാനന്ദൻ മന്ദിരം (സിപിഐ എം പള്ളുരുത്തി നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസ്) ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. നവീകരിച്ച ലോക്കൽ കമ്മിറ്റി ഓഫീസിൽ ജോൺ ഫെർണാണ്ടസ് പതാക ഉയർത്തി. പി എ പീറ്റർ ഫോട്ടോ അനാച്ഛാദനം ചെയ്തു. സി ആർ സുധീർ അധ്യക്ഷനായി.


കെ എസ് രാധാകൃഷ്ണൻ, എം എസ് ശോഭിതൻ, കെ പി ശെൽവൻ, കെ എൻ സുനിൽകുമാർ, വി എ ശ്രീജിത്ത്, കെ സി അരുൺകുമാർ, കെ ജെ ആന്റണി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home