ലുലു ഫൺട്യൂറ ടെൻ പിൻ ബോളിങ്: ഷാബിൻ ഇബ്രാഹിം വിജയി

ലുലു ഫൺട്യൂറ ടെൻ പിൻ ബോളിങ് ടൂർണമെന്റ് വിജയി ഷാബിൻ ഇബ്രാഹിം ടോപ് സ്കോറർ മഹിപാൽ സിങ്, രണ്ടാം സ്ഥാനം നേടിയ സി ഐ ഷാബിൻ, മൂന്നാം സ്ഥാനം നേടിയ അമിത് ഉപാധ്യായ എന്നിവര്‍ക്കൊപ്പം
കൊച്ചി
ലുലു ഫൺട്യൂറയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടെൻ പിൻ ബോളിങ് ടൂർണമെന്റിൽ ഷാബിൻ ഇബ്രാഹിം (എറണാകുളം) വിജയിയായി. സി ഐ ഷാബിന്‍ (മാഞ്ഞാലി), അമിത് ഉപാധ്യായ (എറണാകുളം) എന്നിവര്‍ രണ്ട്, മൂന്ന് സ്ഥാനം നേടി.
മഹിപാൽ സിങ് (ചെന്നൈ) ടോപ് സ്കോററായി. വിജയിക്ക് ഐഫോൺ 17 സീരിസ് ഫോണും ട്രോഫിയും രണ്ടാംസ്ഥാനത്തിന് 25,000 രൂപയുടെ സ്മാർട്ട് ഫോണും മൂന്നാംസ്ഥാനത്തിന് 10,000 രൂപയും ട്രോഫിയും സമ്മാനിച്ചു.
ലുലു ഓൺ സെയിലിന്റെ ഭാഗമായി നടന്ന ടൂര്‍ണമെന്റില്‍ വിവിധ സംസ്ഥാനങ്ങളിൽനിന്നായി നാല്‍പതോളം പേര്‍ പങ്കെടുത്തു. ആറുപേരാണ് ഫൈനലില്‍ മത്സരിച്ചതെന്ന് ലുലു ഫൺട്യൂറ അധികൃതർ അറിയിച്ചു.









0 comments