നേര്യമംഗത്ത് സിമന്റ് കയറ്റിയ ലോറി ചരിഞ്ഞു

കവളങ്ങാട്
കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ സിമന്റുമായി ലോറി ചരിഞ്ഞു. നേര്യമംഗലം വില്ലാഞ്ചിറ കയറ്റത്തിനുസമീപം ശനി പകൽ 12 ഓടെയാണ് അപകടമുണ്ടായത്. കയറ്റത്തിൽ നിയന്ത്രണം നഷ്ടമായ ലോറി പുറകിലേക്കു തെന്നിമാറി റോഡിന്റെ വശത്തേക്ക് ചരിയുകയായിരുന്നു. മറുവശത്തെ എട്ട് ടയറുകളും ഉയർന്നത് അപകടഭീതി പരത്തി.
ദേശീയപാത നിർമാണത്തിനായി കൊണ്ടുപോയ സിമന്റാണ് ലോറിയിലുണ്ടായത്. ദേശീയപാത അതോറിറ്റിയോ കരാറുകാരനോ വാഹനം നീക്കാൻ നടപടിയെടുത്തില്ല. രാത്രി വൈകിയും വാഹനം നീക്കിയിട്ടില്ല.









0 comments