ട്രെയിലർ തലകീഴായി മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു

ആലുവ
ദേശീയ പാതയിൽ പുളിഞ്ചോട് മെട്രോ സ്റ്റേഷനുസമീപം സിമന്റുമായി പോയ ബൾക്കർ ട്രെയിലർ തലകീഴായി മറിഞ്ഞു. ഡ്രൈവർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.
നാഗാലാൻഡ് രജിസ്ട്രേഷനിലുള്ള 22 ചക്രമുള്ള ട്രെയിലർ വെള്ളി പുലർച്ചെ 4.30നാണ് നിയന്ത്രണം തെറ്റി റെയിൽവേ ട്രാക്കിനും ദേശീയപാതയ്‌ക്കും ഇടയിലുള്ള കാനയിലേക്ക് തലകീഴായി മറിഞ്ഞത്. ആലുവയിൽനിന്ന് എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്നു ട്രെയിലർ. വലിയ ശബ്ദംകേട്ട് സമീപവാസികളെത്തി നോക്കിയപ്പോഴാണ് ട്രെയിലർ കണ്ടത്.
ആർഎംസി റെഡിമിക്സ് യൂണിറ്റിലേക്ക് ഗോഡൗണിൽനിന്ന് സിമന്റ് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് കരുതുന്നു. ട്രെയിലർ ഉയർത്താൻ രണ്ട് ക്രെയിനുകളുടെ സഹായം ഉണ്ടെങ്കിലെ കഴിയൂ. ദേശീയപാതയിലെ വാഹനത്തിരക്ക് പരിഗണിച്ച് രാത്രി ട്രെയിലർ ഉയർത്തും.









0 comments