ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് ഓട്ടോയിലിടിച്ച് അപകടം

ആലുവ
ആലുവ മാർക്കറ്റ് മേൽപ്പാലത്തിൽ ലോഡുമായി സഞ്ചരിച്ച നാഷണൽ പെർമിറ്റ് ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് ഓട്ടോയിൽ ഇടിച്ച് അപകടം. പൊട്ടിയ ടയറിന്റെ ഒരുഭാഗം ഇടിച്ചതോടെ നിയന്ത്രണം തെറ്റിയ ഓട്ടോ പാലത്തിന്റെ ഇരുകൈവരികളിലും ഇടിച്ച് മറിഞ്ഞു. ഡ്രൈവർ ചെങ്ങമനാട് പാലപ്രശേരി മുളങ്ങത്ത് വീട്ടിൽ സുധീർ പരിക്കുകളോടെ രക്ഷപ്പെട്ടു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മേൽപ്പാലത്തിന് നടുവിൽ തിങ്കൾ രാത്രി 9.20നാണ് സംഭവം. എറണാകുളം ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ലോറിയും ഓട്ടോയും. പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ച് ലോറി നീക്കി.









0 comments