കാനയിലേക്ക് മറിഞ്ഞ ട്രെയിലർ 
ഉയർത്തി

Lorry Accident
വെബ് ഡെസ്ക്

Published on Jul 14, 2025, 02:15 AM | 1 min read


ആലുവ

പുളിഞ്ചോട് മെട്രോ സ്റ്റേഷനുസമീപം 35 ടൺ സിമന്റുമായി ദേശീയപാതയ്ക്കും റെയിൽ ട്രാക്കിനും ഇടയിലുള്ള കാനയിൽ തലകീഴായി പതിച്ച സിമന്റ്‌ ബൾക്കർ ട്രെയിലർ ഉയർത്തി. വെള്ളി പുലർച്ചെ 4.30ന് മറിഞ്ഞ ട്രെയിലറിന്റെ എൻജിൻ ഉൾപ്പെടുന്ന ഡ്രൈവർ കാബിനും സിമന്റ്‌ നിറച്ച ടാങ്കും വേർപെട്ടനിലയിലായിരുന്നു. ശനി രാത്രി 11.30ന് കാക്കനാട് ഇരുമ്പനത്തുനിന്ന്‌ എത്തിച്ച രണ്ടു കൂറ്റൻ ക്രെയിനുകളുടെ സഹായത്തോടെയാണ് സിമന്റ്‌ ഉൾപ്പെടെ 51 ടൺ ഭാരം വരുന്ന ട്രെയിലർ ഉയർത്താൻ തുടങ്ങിയത്‌. ഞായർ പുലർച്ചെ 6.30ന് ട്രെയിലർ പൂർണമായും ഉയർത്തിമാറ്റി.


ദേശീയപാതയിൽ എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതം പുളിഞ്ചോട് ജങ്ഷൻമുതൽ മെട്രോ സ്റ്റേഷൻവരെ തടഞ്ഞായിരുന്നു രക്ഷാപ്രവർത്തനം. മറിയുന്നതിനിടയിൽ കാബിനിൽ പെട്ടതിനാൽ ട്രെയിലർ ഡ്രൈവർ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home