കണ്ടെയ്നർ ലോറിയിടിച്ച് മതിലും വൈദ്യുതിത്തൂണും തകർന്നു

പറവൂർ
കണ്ടെയ്‌നർ ലോറി വൈദ്യുതിത്തൂണും മതിലും ഇടിച്ചുതകർത്തു. ശനി രാവിലെ 6.15ന് മൂത്തകുന്നം ലേബർ കവല വൺവേ റോഡിൽ കെഎസ്‌ഇബി ഓഫീസിന് മുന്നിലായിരുന്നു അപകടം. കോഴിക്കോടുനിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു ലോറി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. അപകടത്തിൽ ആർക്കും പരിക്കില്ല.









0 comments