പൂജ ക്രിക്കറ്റ് ലോഗോ പ്രകാശിപ്പിച്ചു

തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന 76–-ാമത് സെൻതാര ഓൾ ഇന്ത്യ പൂജ നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റ് 76-–ാമത് എഡിഷന്റെ ലോഗോ ദുലീപ് ട്രോഫി താരം എം ഡി നിധീഷ് പ്രകാശിപ്പിച്ചു. ജയേഷ് ജോർജ്, സാബി ജോൺ, ജി രൂപേഷ് കുമാർ, അജയ് തമ്പി എന്നിവർ സംസാരിച്ചു.
20ന് തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. രാവിലെ 8.30-ന് മുൻ രഞ്ജി ട്രോഫി താരം പി ബാലചന്ദ്രൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ആദ്യമത്സരത്തിൽ കോഴിക്കോട് സന്തോഷ് സസക്സ് ക്രിക്കറ്റ് അക്കാദമി എറണാകുളം സെഞ്ച്വറി ക്രിക്കറ്റ് ക്ലബ്ബുമായി ഏറ്റുമുട്ടും.










0 comments