ad
Deshabhimani

നിർമാണം നാളികേര വികസന കോർപറേഷന്റെ സ്ഥലത്ത്‌

സർക്കാർ ഭൂമിയിലെ അനധികൃത നിർമാണം പൊലീസ് തടഞ്ഞു

cdc

ഇടപ്പള്ളി ടോളിൽ നാളികേര വികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 
സ്ഥലത്തെ അനധികൃത നിർമാണം

വെബ് ഡെസ്ക്

Published on Sep 18, 2026, 01:54 AM | 1 min read

കളമശേരി


ഇടപ്പള്ളി ടോളിൽ സംസ്ഥാന നാളികേര വികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ അനധികൃത നിർമാണം കളമശേരി പൊലീസ് തടഞ്ഞു. പെർമിറ്റൊ മറ്റ് അനുമതികളൊ ഇല്ലാതെ സർക്കാർ ഭൂമിയിൽ വ്യക്തി നടത്തുന്ന അനധികൃത നിർമാണം തടയണമെന്നാവശ്യപ്പെട്ട് കളമശേരി നഗരസഭ നൽകിയ പരാതിയിലാണ് നടപടി.


ചട്ടവിരുദ്ധമായി ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് സർക്കാർ ഭൂമി വ്യക്തി പാട്ടത്തിനെടുത്തതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്‌. സർക്കാർ ഭൂമിയിൽ ഇയാൾ ഷീറ്റുകൊണ്ട് താൽക്കാലിക കെട്ടിടനിർമാണം നടത്തിയിരുന്നു. നിർമാണം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട്‌ കളമശേരി നഗരസഭ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങി പ്രവൃത്തി പുനരാരംഭിച്ചു. ഇതോടെയാണ് നഗരസഭ സെക്രട്ടറി കളമശേരി പൊലീസിൽ പരാതി നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home