ad
Deshabhimani

ശാസ്‌ത്രമികവ്‌ തെളിയിക്കാം, ബ്രെയിൻ ബ്ലാസ്റ്റ് 6ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2026, 01:55 AM | 1 min read

കോഴിക്കോട്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് -ജില്ലാ ശാസ്ത്രാവബോധ സമിതി, മലബാർ ക്രിസ്ത്യൻ കോളേജ്- സയൻസ് ഫോറം എന്നിവ വിദ്യാർഥികൾക്കായി ഒക്ടോബർ ആറിന്‌ ബ്രെയിൻ ബ്ലാസ്റ്റ് സംഘടിപ്പിക്കുന്നു. ജില്ലയിലെ അംഗീകൃത ആർട്സ് ആൻഡ്‌ സയൻസ് കോളേജുകളിലെ ബിരുദ–ബിരുദാനന്തര ബിരുദ സയൻസ് വിദ്യാർഥികൾക്ക്‌ പങ്കെടുക്കാം. 10 മിനിറ്റിൽ നൂതന ശാസ്ത്ര ആശയങ്ങൾ അവതരിപ്പിക്കണം. പവർ പോയിന്റ്, പ്രൊജക്ടർ, ലാപ്ടോപ്പ്, മൊബൈൽ എന്നിവ ഉപയോഗിക്കരുത്‌. ആറിന്‌ രാവിലെ 9.30 മുതലാണ്‌ മത്സരം. സംഘാടകസമിതി രൂപീകരണ യോഗത്തിൽ പ്രൊഫ. കെ പാപ്പൂട്ടി, പ്രൊഫ. കെ കോയട്ടി, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി ബിജു, വി ടി നാസർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രിൻസിപ്പൽ ഡോ. സചിൻ പി ജെയിംസ് (ചെയർമാൻ), ഡോ. മിഥുൻ ഷാ, ഹരീഷ് ഹർഷ (വൈസ് ചെയർമാന്മാർ), ഡോ. വി ഉദയകുമാർ (കൺവീനർ), ഡോ. ബിജീഷ്, ഇ രാജൻ (ജോയിന്റ്‌ കൺവീനർമാർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home