ad
Deshabhimani

അന്തരിച്ച നേതാക്കളുടെ വീടുകൾ സന്ദർശിച്ച്‌ എം എ ബേബി

കർഷകസംഘം

സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പുന്നപ്ര– വയലാർ സമരസേനാനി പി കെ വിജയന്റെ വീട് സന്ദർശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Sep 18, 2026, 01:52 AM | 1 min read

ആലപ്പുഴ

അന്തരിച്ച മുതിർന്ന നേതാക്കളുടെ വീടുകൾ സന്ദർശിച്ച്‌ സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബി. പുന്നപ്ര–വയലാർ സമരസേനാനിയും അവിഭക്ത പുന്നപ്ര പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പറവൂർ വിജിഭവനിൽ പി കെ വിജയൻ, പറവൂർ അറക്കൽ വെളിയിൽ കെ അപ്പുക്കുട്ടൻ എന്നിവരുടെ വീടുകളിലാണ്‌ ജനറൽസെക്രട്ടറി സന്ദർശിച്ച് കുടുംബാംഗങ്ങളുമായി സ‍ൗഹൃദംപങ്കിട്ടത്‌. വീടുകളിൽ കെ അപ്പുക്കുട്ടന്റെ ഭാര്യ തങ്കമ്മ, പി കെ വിജയന്റെ ഭാര്യ സുലോചന, മക്കളായ വിജിമോൾ, വിജയലത, മരുമകൻ ഷൈലകുമാർ എന്നിവർ ചേർന്ന്‌ നേതാക്കളെ സ്വീകരിച്ചു. തെങ്ങ്‌ കയറ്റ തൊഴിലാളിയായിരുന്ന അപ്പുക്കുട്ടൻ ദീർഘകാലം പുന്നപ്ര വടക്ക് പഞ്ചായത്തംഗവും പാർടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. പുന്നപ്ര– വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന കൊടിമരത്തിൽക്കയറി കൊടി കെട്ടുന്ന ചുമതല ദീർഘകാലം അപ്പുവിനായിരുന്നു. 2016–ൽ അന്തരിച്ചു. പുന്നപ്ര– വയലാർ സമര സേനാനിയായ പി കെ വിജയൻ 25 വർഷം അവിഭക്ത കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ പുന്നപ്ര ലോക്കൽ സെക്രട്ടറി, കയർ തൊഴിലാളി യൂണിയൻ ഭാരവാഹി എന്നീ ചുമതലകൾ വഹിച്ചു. ജില്ലാസെക്രട്ടറി ആർ നാസർ, ഏരിയാസെക്രട്ടറി സി ഷാംജി, ജില്ലാക്കമ്മിറ്റിയംഗങ്ങളായ എ ഓമനക്കുട്ടൻ, അഡ്വ. ആർ രാഹുൽ, എം എ ബേബിയുടെ ഭാര്യ ബെറ്റി ബേബി എന്നിവർ ഒപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home