ad
Deshabhimani

സംസ്ഥാന സമ്മേളന ലോഗോ പ്രകാശിപ്പിച്ചു

Logo

ആഗസ്‌ത്‌ 19 മുതൽ 22 വരെ തൃശൂരിൽനടക്കുന്ന ഡിവൈഎഫ്ഐ 16–-ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ സംവിധായകൻ ചിദംബരം ഫുട്ബോൾ താരം സി കെ വിനീതിന് കൈമാറി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jul 07, 2026, 12:35 AM | 1 min read

പറവൂർ

ആഗസ്‌ത്‌ 19 മുതൽ 22 വരെ തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ 16–-ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ സംവിധായകൻ ചിദംബരം പ്രകാശിപ്പിച്ചു. എറണാകുളം ജില്ലാ സമ്മേളനവേദിയിൽ അന്താരാഷ്ട്ര ഫുട്ബോൾ താരം സി കെ വിനീത്‌ ഏറ്റുവാങ്ങി.

കാസർകോട് കൊടക്കാട് സ്വദേശിയും പ്ലസ്‌വൺ വിദ്യാർഥിയുമായ മുഹമ്മദ്‌ സിനാനാണ് ലോഗോ രൂപകൽപ്പന ചെയ്തത്.


ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ, പ്രസിഡന്റ് വി വസീഫ്, സംസ്ഥാന സമ്മേളന സ്വാഗതസംഘം ട്രഷറർ കെ കെ രാമചന്ദ്രൻ എംഎൽഎ, ജനറൽ കൺവീനർ കെ എസ് റോസൽ രാജ്, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ചിന്ത ജെറോം, എം വിജിൻ എംഎൽഎ, ഗ്രീഷ്മ അജയഘോഷ്, തൃശൂർ ജില്ലാ പ്രസിഡന്റ്‌ പി എച്ച് നിയാസ്, ട്രഷറർ സുകന്യ ബൈജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ എൽ ശ്രീലാൽ, ഡോ. ഫസീല തരകത്ത്, സിപിഐ എം പറവൂർ ഏരിയ സെക്രട്ടറി ടി വി നിഥിൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home