കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ ജില്ലാ കൺവൻഷൻ
വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഏർപ്പെടുത്തരുത്

കേരള സംസ്ഥാന കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്‌ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഏർപ്പെടുത്താനുള്ള യുഡിഎഫ് സർക്കാരിന്റെ ബജറ്റ് നിർദേശം പിൻവലിക്കണമെന്ന് കേരള സംസ്ഥാന കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. കെ എം സുധാകരൻ, എം സുരേന്ദ്രൻ, വി പി ശശീന്ദ്രൻ എന്നിവരുടെ നാമധേയത്തിലുള്ള നഗറിൽ (ഫാസ് ഓഡിറ്റോറിയം) നടന്ന കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി പി ആര്‍ മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ഫെഡറേഷൻ എക്സിക്യൂട്ടീവ് അംഗം വി വി രാജൻ അധ്യക്ഷനായി. സിഐടിയു ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ, വി എസ് അച്യുതാനന്ദൻ അനുസ്മരണം നടത്തി. ഫെഡറേഷൻ ജില്ല കൺവീനർ എം എൻ മോഹനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഫെഡറേഷൻ നേതാക്കളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ സംസ്ഥാന സെക്രട്ടറി പി എൻ സീനുലാൽ അനുമോദിച്ചു.
സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം, ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു, സംഘാടക സമിതി ജനറൽ കൺവീനർ എൻ എൻ കുഞ്ഞ്, എ ഡി ഗോപി, കെ ജെ ജോഷി, ഒ ഡി അനിൽകുമാർ, എം ആർ പ്രഭാകരൻ, കെ ബി ഹർഷൻ, പി കെ സിജു എന്നിവർ സംസാരിച്ചു.
എം എൻ മോഹനൻ കൺവീനറായി 25 അംഗ ജില്ലാ കമ്മിറ്റിയെ കൺവൻഷൻ തെരഞ്ഞെടുത്തു.








0 comments