ആശങ്കയില്‍ ജനം
ലൈഫിന് യുഡിഎഫിന്റെ ഫുള്‍സ്റ്റോപ്പ്

life mission
കൊച്ചി
ലൈഫ് മിഷന്‍ അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തില്‍ ആശങ്കയിലായി ജനം. ജില്ലയില്‍ ആയിരക്കണക്കിന് കുടുംബങ്ങളാണ് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ കാത്തിരിക്കുന്നത്. ഈ കുടുംബങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന നടപടികളിലേക്കാണ് യുഡിഎഫ് സര്‍ക്കാര്‍ നീങ്ങുന്നത്. നിലവില്‍ പദ്ധതിയില്‍ അനുമതികിട്ടി വീടുപണി വിവിധ ഘട്ടങ്ങളിലായവരും ലിസ്‌റ്റിൽ ഉൾപ്പെട്ട് അനുമതിക്കായി കാത്തിരിക്കുന്ന കുടുംബങ്ങളും ആശങ്കയിലാണ്.
ജില്ലയിലെ 14 മണ്ഡലങ്ങളിലായി 37,535 വീടുകളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത്. 42,018 വീടുകളായിരുന്നു ജില്ലയിൽ കരാർ ചെയ്തത്. ഇതിൽ 4483 വീടുകളുടെ നിർമാണം പുരോഗമിക്കുകയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി അട്ടിമറിച്ചാല്‍ ഇനിയെന്തെന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.
എറണാകുളം മണ്ഡലത്തിലാണ് ഏറ്റവുമധികം വീടുകൾ പൂർത്തീകരിച്ചത്– 6133 കുടുംബങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി. കോതമംഗലം മണ്ഡലത്തിൽ 4,021 വീടുകളും പറവൂരിൽ 3,130 വീടുകളും പൂർത്തീകരിച്ചു. മൂവാറ്റുപുഴ–3,107, പിറവം–2,874, പെരുമ്പാവൂർ–2,832, വൈപ്പിൻ–2,569, കളമശേരി–2,436 എന്നീ മണ്ഡലങ്ങളും പദ്ധതി പൂർത്തീകരണത്തിൽ മികച്ച നേട്ടം കൈവരിച്ചു. അങ്കമാലിയിൽ 2,184 വീടുകളും കുന്നത്തുനാട് മണ്ഡലത്തിൽ 2,104 വീടുകളും പൂർത്തിയായി. തൃപ്പൂണിത്തുറ–1,893, തൃക്കാക്കര–1,659, ആലുവ–1,653, കൊച്ചി–940 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിൽ പൂർത്തീകരിച്ചത്.
നിർമാണം പുരോഗമിക്കുന്ന 4483 വീടുകളിൽ 875 വീടുകൾ കോതമംഗലം മണ്ഡലത്തിലാണ്. എറണാകുളം– 443, മൂവാറ്റുപുഴ–402, പെരുമ്പാവൂര്‍–211, അങ്കമാലി– 208, കളമശേരി–180, ആലുവ–238, പറവൂര്‍–366, വൈപ്പിന്‍–262, കൊച്ചി–114, തൃപ്പൂണിത്തുറ–145, തൃക്കാക്കര–392, കുന്നത്തുനാട്–270, പിറവം–377 എന്നിങ്ങനെയാണ് നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ളത്. സുരക്ഷിതമായ പാർപ്പിടം എന്നത് ഓരോ പൗരന്റെയും അവകാശമാണെന്ന പ്രഖ്യാപനമാണ് ലൈഫ് മിഷനിലൂടെ എല്‍ഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയത്.
ലൈഫ് പദ്ധതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയില്‍ യാഥാര്‍ഥ്യമാക്കിയത് 37,535 വീടുകൾ











0 comments