ad
Deshabhimani

എൽഐസി ഏജന്റ്‌സ്‌ ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ഡിവിഷൻ സമ്മേളനം

എൽഐസിയുടെ പൊതുമേഖലാ സ്വഭാവം നിലനിർത്തണം

LiC Agents

എൽഐസി ഏജന്റ്‌സ്‌ ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) എറണാകുളം ഡിവിഷൻ സമ്മേളനം അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ. പി ജി ദിലീപ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 26, 2026, 12:50 AM | 1 min read

ആലുവ

എൽഐസിയുടെ പൊതുമേഖലാ സ്വഭാവം നിലനിർത്തണമെന്നും വ്യാജപ്രചാരണങ്ങളെയും കോർപറേറ്റ് കടന്നുകയറ്റങ്ങളെയും പ്രതിരോധിക്കണമെന്നും എൽഐസി ഏജന്റ്‌സ്‌ ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) എറണാകുളം ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. പരിഷ്കരണങ്ങൾ നടപ്പാക്കുമ്പോൾ എൽഐസി പോളിസി ഉടമകളുടെയും ഏജന്റുമാരുടെയും ആനുകൂല്യങ്ങളും അവകാശങ്ങളും കവർന്നെടുക്കരുത്. എൽഐസി ആപ്പിലെ സാങ്കേതിക പിഴവുകൾ അടിയന്തരമായി പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


ആലുവ എസ് എസ് പോറ്റി നഗറിൽ (എഫ്ബിഒഎ ഹാൾ) അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ. പി ജി ദിലീപ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് പി എൻ ദേവദാസ് അധ്യക്ഷനായി. ഡിവിഷൻ സെക്രട്ടറി കെ വി ടോമി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷിജി രാജേഷ് കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ സിഐടിയു ആലുവ ഏരിയ സെക്രട്ടറി പി എം സഹീർ, സംസ്ഥാന ജനറൽ സെക്രട്ടറി എം കെ മോഹനൻ, അഖിലേന്ത്യ വർ‍ക്കിങ് കമ്മിറ്റി അംഗങ്ങളായ പി സി സതീഷ്‌ കുമാർ, റജിമോൾ മത്തായി, സ്വാഗതസംഘം കൺവീനർ പി കെ മഞ്ജുഷ എന്നിവർ സംസാരിച്ചു.


സമ്മേളനത്തിന് മുന്നോടിയായി പി എൻ ദേവദാസ് പതാക ഉയർത്തി.

പി എം തോമസ് രക്തസാക്ഷിപ്രമേയവും സരിത സജികുമാർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികൾ: പി എൻ ദേവദാസ് (പ്രസിഡന്റ്), വി സജിമോൻ, വി കെ പ്രകാശൻ (വൈസ് പ്രസിഡന്റുമാർ), കെ വി ടോമി (സെക്രട്ടറി), സരിത സജീവ്, സുരേഷ് കൈനകരി (ജോയിന്റ് സെക്രട്ടറിമാർ), ഷിജി രാജേഷ്(ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home