ad
Deshabhimani

print edition പ്രതിപക്ഷത്തിരുന്നപ്പോൾ ബിജെപിക്കാർ 
മേയറെ ആക്രമിച്ചു

BJP

സംഘർഷത്തിനു ശേഷം ഔദ്യോ​ഗിക വാഹനത്തിൽ കയറാനായി നടന്നു പോകുന്ന മേയർ വി വി രാജേഷ്. 
ഇതിനുശേഷമാണ് കാലില്‍ പ്ലാസ്റ്റര്‍ ഇട്ട വീഡിയോ പ്രചരിപ്പിച്ചത്

വെബ് ഡെസ്ക്

Published on Jun 26, 2026, 01:49 AM | 1 min read

തിരുവനന്തപുരം : ഭരണപക്ഷത്തിരുന്നാലും പ്രതിപക്ഷത്തിരുന്നാലും കോർപറേഷനിൽ ആക്രമണം നടത്തുന്നത്‌ ബിജെപിയുടെ പതിവാണ്‌. ഭരണപക്ഷത്തിരുന്നപ്പോൾ അവർ എൽഡിഎഫ്‌ ക‍ൗൺസിലർമാരെയാണ്‌ ആക്രമിച്ചതെങ്കിൽ, പ്രതിപക്ഷത്തിരുന്നപ്പോൾ മേയറെയാണ്‌ ആക്രമിച്ചത്‌. 2017ൽ വി കെ പ്രശാന്ത്‌ മേയറായിരിക്കേ അദ്ദേഹത്തെ തടഞ്ഞുവച്ച്‌ വധിക്കാൻ ശ്രമിച്ചിരുന്നു.


അന്നത്തെ പ്രതിപക്ഷ കക്ഷിനേതാവായ വി ജി ഗിരികുമാറായിരുന്നു പ്രധാന പ്രതി. വി കെ പ്രശാന്തിനെ ആക്രമിക്കാൻ പുറത്തുനിന്ന്‌ ആർഎസ്‌എസുകാരെ കൊണ്ടുവന്നു. ഇത്തവണത്തെ ആക്രമണത്തിലും ഗിരികുമാറുണ്ടായിരുന്നു. ആക്രമണമൊക്കെക്കഴിഞ്ഞ്‌ നടന്നുപോയ ഗിരികുമാർ പിന്നീട്‌ പ്ലാസ്‌റ്ററിട്ട്‌ റീൽസിൽ പ്രത്യക്ഷപ്പെട്ടത്‌ സമൂഹമാധ്യമങ്ങളിൽ ട്രോളായിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home