ad
Deshabhimani

വായനപക്ഷാചരണം സമാപിച്ചു

LIBRARY COUNCIL

കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനപക്ഷാചരണ സമാപന സമ്മേളനത്തിൽ ‘എഴുത്തിടം’ മാഗസിൻ പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jul 06, 2026, 02:28 AM | 1 min read

തൃപ്പൂണിത്തുറ


കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനപക്ഷാചരണ സമാപന സമ്മേളനം സാഹിത്യകാരൻ ഇ പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ‘എഴുത്തിടം’ മാഗസിൻ ദീപക് ജോയ് എംഎൽഎയ്‌ക്ക്‌ നൽകി ഇ പി ശ്രീകുമാർ പ്രകാശിപ്പിച്ചു. എ കെ ദാസ് അധ്യക്ഷനായി.


ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഷാജി ജോർജ് പ്രണത ഐ വി ദാസ് അനുസ്‌മരണം നടത്തി. കണയന്നൂർ താലൂക്കിലെ മികച്ച ലൈബ്രറിയായ യുവകലാതരംഗിനുള്ള ഉപഹാരം നൽകി. ജനകീയ പങ്കാളിത്തത്തോടെ വ്യത്യസ്ത മേഖലകളിൽ പദ്ധതികൾ ആവിഷ്കരിച്ച ലൈബ്രറികളെ അനുമോദിച്ചു. എഴുത്തിടത്തിലെ എഴുത്തുകാർക്കുള്ള "എഴുത്തിടം’ വിതരണം സംസ്ഥാന കൗൺസിൽ അംഗം എ എൻ സന്തോഷ് നിർവഹിച്ചു.


താലൂക്ക് സെകട്ടറി ഡി ആർ രാജേഷ്, വൈസ് പ്രസിഡന്റ്‌ സി കെ സിജി, എഴുത്തിടം കൺവീനർ കെ എൻ ലെനിൻ, എരൂർ ഗ്രാമീണ വായനശാല സെക്രട്ടറി പി എൻ രഘുനന്ദനൻ, രാംമോഹൻ കാരോട്ട്, ഐ കെ രഞ്ജിത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home