പുലിയെ പിടികൂടാൻ 
കൂടുവയ്‌ക്കണം

leopard
വെബ് ഡെസ്ക്

Published on Jul 20, 2025, 04:46 AM | 1 min read


കോതമംഗലം

വടാട്ടുപാറയിലെ പുലിയെ അടിയന്തരമായി കൂടുവച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ വനംമന്ത്രി എ കെ ശശീന്ദ്രന് കത്ത് നൽകി. പലവൻപടി, ചക്കിമേട്, പാർടി ഓഫീസുംപടി, അരീക്കാ സിറ്റി, റോക്ക് ജങ്‌ഷൻ, മരപ്പാലം തുടങ്ങിയ പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങളെ പുലി കൊന്നുതിന്നുന്നത്‌ പതിവായിട്ടുണ്ട്‌. പലയിടത്തും ജനങ്ങൾ പുലിയെ കാണുകയും ചെയ്തു. വിഷയത്തിന്റെ അടിയന്തരപ്രാധാന്യം പരിഗണിച്ച് പുലിയെ കൂടുവച്ച് പിടികൂടണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.


വടാട്ടുപാറ ചക്കിമേട് റോഡിന്റെ ഒരുവശത്ത് പൊന്തക്കാട്ടിൽ കഴിഞ്ഞദിവസം പുലി കിടക്കുന്ന ദൃശ്യങ്ങൾ ഇതുവഴി കടന്നുപോയ പാലിയേറ്റീവ് സംഘം വാഹനത്തിൽ ഇരുന്ന് പകർത്തി പുറത്തുവിട്ടിരുന്നു. പ്രദേശത്തെ പുലിയുടെ സാന്നിധ്യം വനപാലകർ സ്ഥിരീകരിച്ചിട്ടില്ല. മലയാറ്റൂർ റിസർവിന്റെ ഭാഗമായ തുണ്ടം ഫോറസ്റ്റ് റേഞ്ചിൽ വരുന്ന ഇടമലയാർ ജലവൈദ്യുതപദ്ധതി പ്രദേശത്തെ വനമേഖലയിലാണ് പുലിയെ കണ്ടതായി പറയപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home