പാപ്പയ്‌ക്ക്‌ സ്‌നേഹാശംസകൾ നേർന്ന്‌

leo pappa

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം യാത്രയ്‌ക്കിടയിൽ 
മൊബൈൽ ഫോണിൽ കാണുന്ന ഫാ. ജോൺ ബോസ്കോ കൂട്ടുതറ

വെബ് ഡെസ്ക്

Published on May 19, 2025, 02:45 AM | 1 min read


ആലുവ

മാർപാപ്പയായി ലിയോ പതിനാലാമൻ സ്ഥാനമേറ്റ നിമിഷങ്ങളെ ഹൃദയത്തോട്‌ ചേർത്ത്‌ വിശ്വാസികൾ. അദ്ദേഹം സന്ദർശിച്ച അഗസറ്റീനിയൻ സ്റ്റഡി ഹൗസിൽ ഉൾപ്പെടെ ആഹ്ലാദവും പ്രാർഥനയും നിറഞ്ഞു. പാപ്പയ്ക്ക്‌ വിശ്വാസികൾ സ്‌നേഹാശംസ നേർന്നു.


മാർപാപ്പയായശേഷമുള്ള ആദ്യ സന്ദർശനത്തിനായി വളരെയേറെ ആഗ്രഹിക്കുന്നതായും സാധ്യമാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായും അഗസ്റ്റീനിയൻ സ്റ്റഡി ഹൗസിലെ അസിസ്റ്റന്റ്‌ മാസ്റ്റർ ഫാ. ജോൺ ബോസ്‌കോ കൂട്ടുതറ പറഞ്ഞു. അടുത്തവർഷം വരാമെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടയിലാണ്‌ അഭിമാനകരവും ഏറ്റവും സന്തോഷകരവുമായ സ്ഥാനലബ്‌ധി. ഇനി സന്ദർശനത്തിന്‌ സർക്കാർതല അനുമതികൾ ഉൾപ്പെടെ ആവശ്യമാണ്‌. പാപ്പയുടെ വരവിനായി കാത്തിരിക്കുകയാണ്‌ തങ്ങൾ– അദ്ദേഹം പറഞ്ഞു.


ആഗോള അഗസ്റ്റീനിയൻ സന്യാസസമൂഹത്തിന്റെ പ്രയോർ ജനറലായിരുന്നു മാർപാപ്പയായി തെരഞ്ഞെടുത്ത ഫാ. ഡോ. റോബർട്ട് ഫ്രാൻസിസ് പ്രൊവോസ്‌ത്‌. 2004, 2006 വർഷങ്ങളിൽ അദ്ദേഹം ആലുവ മുതിരപ്പാടത്തെ സെന്റ് അഗസ്റ്റീനിയൻസ് സ്റ്റഡി ഹൗസ്‌ സന്ദർശിച്ചിരുന്നു. ആദ്യസന്ദർശനത്തിൽ ജോൺ ബോസ്‌കോ കൂട്ടുതറ ഉൾപ്പെടെയുള്ള ആറുപേരുടെ പൗരോഹിത്യ സ്വീകരണച്ചടങ്ങിൽ സഹകാർമികനായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home