പിറവം നഗരസഭ സ്വകാര്യ ബസ്‌സ്റ്റാന്‍ഡ്
കുടിവെള്ള കിയോസ്കും ഷീ ടോയ്‌ലറ്റും പ്രവര്‍ത്തിപ്പിക്കാന്‍ എല്‍ഡിഎഫ് സമരം

പിറവം ബസ് സ്റ്റാൻഡിനുള്ളിലെ കുടിവെള്ള കിയോസ്കും ഷീ ടോയ്‌ലറ്റും ഉപയോഗപ്രദമാക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ സമരം സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ പി സലിം ഉദ്ഘാടനം ചെയ്യുന്നു
പിറവം
മുൻ എൽഡിഎഫ് ഭരണസമിതി നടപ്പാക്കിയ പദ്ധതികൾ അട്ടിമറിച്ച് പിറവം നഗരസഭാ ഭരണനേതൃത്വം. നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച കുടിവെള്ള കിയോസ്ക് പ്രവർത്തിപ്പിക്കാത്തതാണ് ഒടുവിലത്തെ സംഭവം. ഇവിടത്തെ ഷീ ടോയ്‌ലറ്റും പ്രവര്‍ത്തനരഹിതമാണ്. കണ്ണീറ്റുമല പൊതുശ്മശാനത്തിലെ പാർക്കില്‍ ജലസേചനം നടത്താതെ നശിപ്പിച്ച സംഭവവുമുണ്ടായി.
ഒന്നരമാസംമുമ്പാണ് കുടിവെള്ള കിയോസ്ക് സ്ഥാപിച്ചത്. വാട്ടർ കണക്‌ഷനും വൈദ്യുതീകരണവും പൂർത്തീകരിക്കാൻ പദ്ധതിയുണ്ടായിരുന്നിട്ടും യുഡിഎഫ് ഭരണസമിതി ഇത് നടപ്പാക്കിയില്ല. കിയോസ്കിന്റെ വാറന്റി കാലാവധിപോലും രാഷ്ട്രീയക്കളിമൂലം നഷ്ടപ്പെടുത്തുന്നതായി എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.
സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിലെ കുടിവെള്ള കിയോസ്കും ഷീ ടോയ്‌ലറ്റും ഉടൻ ഉപയോഗപ്രദമാക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സമരം നടത്തി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ പി സലിം ഉദ്ഘാടനം ചെയ്തു. ജൂലി സാബു അധ്യക്ഷയായി. സോമൻ വല്ലയിൽ, കെ സി തങ്കച്ചൻ, സോജൻ ജോർജ്, ബിമൽ ചന്ദ്രൻ, ഡോ. അജേഷ് മനോഹർ, ജൂബി പൗലോസ് എന്നിവർ സംസാരിച്ചു.










0 comments