ആയവനയിൽ എൽഡിഎഫ് വികസനമുന്നേറ്റ ജാഥ

മൂവാറ്റുപുഴ
സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങളും ആയവന പഞ്ചായത്തിൽ സർക്കാർസഹായത്തോടെ നടപ്പാക്കിയ പദ്ധതികളും വിശദീകരിച്ച് എൽഡിഎഫ്
ആയവന പഞ്ചായത്ത് കമ്മിറ്റി വികസനമുന്നേറ്റ ജാഥ നടത്തി. കാരിമറ്റം വരാപ്പിള്ളിമ്യാൽ ഭാഗത്തുനിന്ന് തുടങ്ങിയ ജാഥ സിപിഐ എം ഏരിയ കമ്മിറ്റി അംഗം യു ആർ ബാബു ഉദ്ഘാടനം ചെയ്തു.
എൽഡിഎഫ് നേതാക്കളും പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളും പ്രവർത്തകരും അണിചേർന്ന ജാഥ, വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി അഞ്ചൽപ്പെട്ടിയിൽ സമാപിച്ചു. സമാപന സമ്മേളനം കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. സ്വീകരണ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ സി കെ സോമൻ, കെ ടി രാജൻ, വി കെ വിജയൻ, കെ കെ വാസു, ഷാജി അലിയാർ, ബേബി കാക്കനാട്ട് എന്നിവർ സംസാരിച്ചു.









0 comments