കടുങ്ങല്ലൂരിൽ ആവേശമായി എൽഡിഎഫ് റാലി

ആലുവ
കടുങ്ങല്ലൂരിൽ തെരഞ്ഞെടുപ്പ് ആവേശം വാനോളമുയർത്തി എൽഡിഎഫ് പഞ്ചായത്ത് റാലി. കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു.
സി ജി വേണുഗോപാൽ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ സി കെ പരീത്, കെ എൻ ഗോപിനാഥ്, വി എം ശശി, ടി കെ ഷാജഹാൻ, പി എ യൂസഫ്, വി എം പ്രഭാകരൻ, പി വി സുഗുണാനന്ദൻ, പി കെ തിലകൻ, ജില്ലാ പഞ്ചായത്ത് കടുങ്ങല്ലൂർ ഡിവിഷൻ സ്ഥാനാർഥി രമ്യ തോമസ്, അഡ്വ. അയൂബ് ഖാൻ എന്നിവർ സംസാരിച്ചു.









0 comments