ad
Deshabhimani

എസ്ഐആർ ; എൽഡിഎഫ്‌ മാർച്ചിൽ 
പ്രതിഷേധമിരമ്പി

ldf protest

എസ്‌ഐആർ വോട്ടർപ്പട്ടിക പുതുക്കൽ പ്രക്രിയയിലെ അപാകം പരിഹരിക്കണമെന്നാവശ്യപെട്ട്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 03, 2026, 12:45 AM | 1 min read


തിരുവനന്തപുരം/ കൊച്ചി

വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധനയിലെ അട്ടിമറിക്കെതിരെ എൽഡിഎഫ്‌ സംഘടിപ്പിച്ച മാർച്ചിൽ പ്രതിഷേധമിരമ്പി. വ്യാജ വോട്ടര്‍മാരെ തിരുകിക്കയറ്റിയും അര്‍ഹരായവരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍പ്പട്ടികയിലെ അപാകം പരിഹരിക്കണമെന്ന ആവശ്യമുയർത്തി ആയിരങ്ങൾ മാർച്ചിൽ അണിനിരന്നു.


തിരുവനന്തപുരത്ത്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസറുടെ ആസ്ഥാനത്തേക്കും മറ്റു ജില്ലകളിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ ഓഫീസുകളിലേക്കും മാർച്ച്‌ നടന്നു. മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസറുടെ ആസ്ഥാനത്തേക്ക്‌ നടന്ന മാർച്ച്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിഅംഗം എം വിജയകുമാർ, ആനാവൂർ നാഗപ്പൻ, എംഎൽഎമാരായ ഡി കെ മുരളി, സി കെ ഹരീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.


എറണാകുളത്ത്‌ കാക്കനാട് ജില്ലാ തെരഞ്ഞെടുപ്പ്‌ വരണാധികാരിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ഓരോ ദിവസം കഴിയുംതോറും എസ്‌ഐആറിൽ ദുരൂഹതകൾ കൂടിവരികയാണെന്ന്‌ അദ്ദേഹം പറഞ്ഞു. വോട്ടർപ്പട്ടിക പ്രവർത്തനം സുതാര്യമായി നടത്തേണ്ടതാണ്. എന്നാൽ, ഗുരുതര ക്രമക്കേടുകളാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്രസർക്കാരിന്റെ ചട്ടുകമാകുന്ന സ്ഥിതിയാണുള്ളത്. എസ്ഐആറിന്റെ മറവിൽ പൗരത്വ രജിസ്റ്റർ ഒളിച്ചുകടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം എം ടി നിക്‌സൺ അധ്യക്ഷനായി.


എൽഡിഎഫ്‌ ജില്ലാ കൺവീനർ ജോർജ്‌ ഇടപ്പരത്തി സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ കെ എസ്‌ അരുൺകുമാർ, സി ബി ദേവദർശനൻ, ആർ അനിൽകുമാർ, ജോൺ ഫെർണാണ്ടസ്‌, സി കെ പരീത്, ഷാജി മുഹമ്മദ്, എൽഡിഎഫ്‌ നേതാക്കളായ ടോമി ജോസഫ്‌, ജബ്ബാർ തച്ചയിൽ, പി ജെ കുഞ്ഞുമോൻ, അനിൽ കാഞ്ഞിലി, ബൈജു പായിപ്ര, ബിനോയ്‌ ജോസഫ്‌, മുരളി പുത്തൻവേലി എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home