എൽഡിഎഫിനെ പരാജയപ്പെടുത്താൻ മാധ്യമങ്ങൾ നുണ പ്രചരിപ്പിച്ചു: സി എൻ മോഹനൻ

ദേശാഭിമാനി പത്രപ്രചാരണത്തിന്റെ ഭാഗമായി സിപിഐ എം വൈപ്പിൻ ഏരിയ കമ്മിറ്റി ‘ഹിന്ദുത്വ കോർപറേറ്റ് അജൻഡണ്ടയും മാധ്യമ പ്രതിരോധവും' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾ കേരളത്തിൽ നടത്തിയിട്ടും എൽഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് മനോരമയും മാതൃഭൂമിയുമുൾപ്പെടെ നടത്തിയ നുണപ്രചാരണത്തിന്റെ ഫലമായാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ പറഞ്ഞു.
‘ഹിന്ദുത്വ കോർപറേറ്റ് അജൻഡയും മാധ്യമപ്രതിരോധവും’ വിഷയത്തിൽ വൈപ്പിനിൽ സംഘടിപ്പിച്ച ദേശാഭിമാനി മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ എമ്മിനെ ആക്ഷേപിക്കാൻവേണ്ടിയാണ് എക്‌സാലോജിക് കേസിൽ പിണറായി വിജയന്റെ വാടകവീട്ടിൽ ഇഡി റെയ്ഡ് നടത്തിയത്. മാധ്യമങ്ങൾ അത് പിണറായിക്കെതിരായ വാർത്തയാക്കി. രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും സിഎംആർഎല്ലിൽനിന്ന് പണം വാങ്ങിയത് ഒരു സേവനത്തിന്റെയും പേരിലല്ല. കൃത്യമായി നിയമം നടപ്പാക്കിയാൽ ഇവർ കുടുങ്ങുമെന്നും സി എൻ മോഹനൻ ചൂണ്ടിക്കാട്ടി.










0 comments