താലൂക്കാശുപത്രിയിൽ പാലും ബ്രഡും നിർത്തിയ സംഭവം: എൽഡിഎഫ് പ്രതിഷേധിച്ചു

താലൂക്കാശുപത്രിയിൽ പാലും ബ്രഡും നിർത്തലാക്കിയതിൽ എൽഡിഎഫ് പെരുമ്പാവൂർ മുനിസിപ്പൽ കമ്മിറ്റി നടത്തിയ പ്രതിഷേധം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
താലൂക്കാശുപത്രിയിൽ കിടപ്പുരോഗികൾക്ക് പാലും ബ്രഡും നിർത്തലാക്കിയ സംഭവത്തിൽ എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രിക്കുമുന്നിൽ ധർണ നടത്തി.
ആശുപത്രി എച്ച്എംസി കമ്മിറ്റിയുടെ തീരുമാനം കൗൺസിലിന്റെ പരിഗണനയ്ക്ക് വിടാതെ നഗരസഭ യുഡിഎഫ് ഭരണസമിതി ഏകപക്ഷീയമായി കഴിഞ്ഞമാസം 16 മുതൽ രോഗികളുടെ ഭക്ഷണം നിർത്തലാക്കിയതിനെതിരെയും ആശുപത്രിയിൽ മൃതദേഹം സൂക്ഷിക്കുന്ന ഡീപ്പ് ഫ്രീസറിന്റെ ചാർജ് വർധിപ്പിച്ചതിനെതിരെയും പാർക്കിങ് ഫീസ് ഈടാക്കാനായി സ്വകാര്യ വ്യക്തികളെ ഏൽപ്പിക്കാനുള്ള തീരുമാനങ്ങൾക്കെതിരെയുമാണ് എൽഡിഎഫ് പ്രതിഷേധിച്ചത്.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. കെ പി റെജിമോൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം, പി എം സലിം, വി പി ഖാദർ, രമേഷ് ചന്ദ്, കെ ഇ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.











0 comments