ആലുവ–പറവൂർ റോഡ് തകർന്നു
കുഴിയിൽ വാഴ നട്ട് എൽഡിഎഫ് പ്രതിഷേധം

ആലുവ -–പറവൂർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കരുമാല്ലൂർ പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ കുഴിയിൽ വാഴ നട്ട് പ്രതിഷേധിക്കുന്നു
കരുമാല്ലൂർ
കരുമാല്ലൂർ പഞ്ചായത്ത് എൽഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തിൽ ആലുവ– പറവൂർ റോഡിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധിച്ചു. മന്നംമുതൽ പറവൂർ കവലവരെയുള്ള ഭാഗത്ത് നൂറോളം കുഴികളാണുള്ളത്. വാഹനങ്ങൾ ഇടതടവില്ലാതെ പോകുന്ന റോഡായതിനാൽ അപകടങ്ങൾ പതിവാണ്.
രാത്രി സമയത്താണ് അപകടസാധ്യത കൂടുതൽ. ഉടനെ പരിഹാരമുണ്ടായില്ലെങ്കിൽ പൊതുമരാമത്ത് കളമശേരി വിഭാഗം ഓഫീസ് ഉപരോധിക്കുമെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ ജി ഡി ഷിജു പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ടി കെ അയ്യപ്പൻ, ടി വി ഉദയൻ,
ഗീത തങ്കപ്പൻ, ഷംന നിഷാദ്, രേഖ സതീശൻ, സിഡിഎസ് അധ്യക്ഷ സൗമ്യ ബിനീഷ്, ഉപാധ്യക്ഷ ജസീന ജിംഷാദ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.










0 comments