ad
Deshabhimani

മൂവാറ്റുപുഴ നഗരസഭ സെക്രട്ടറിയെ അപമാനിച്ച സംഭവം

എൽഡിഎഫ് പ്രതിഷേധമാർച്ച് നടത്തി

ldf

​മൂവാറ്റുപുഴ നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ സമരത്തിന് ഐക്യദാർഢ്യവുമായി നഗരസഭയ്ക്കുമുന്നിലേയ്ക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധമാർച്ച് സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 04, 2026, 01:26 AM | 1 min read

മൂവാറ്റുപുഴ


യുഡിഎഫ് ഭരിക്കുന്ന മൂവാറ്റുപുഴ നഗരസഭയിൽ ജീവനക്കാരുടെ യോഗത്തിൽ നഗരസഭ സെക്രട്ടറി എച്ച് സിമിയെ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി അപമാനിച്ച സംഭവത്തിൽ പ്രതിഷേധം. വനിതാ സെക്രട്ടറിയെ മാനസികമായി പീഡിപ്പിച്ച ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണിക്കും കൂട്ടാളികൾക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭയ്ക്കുമുന്നിൽ സമരം നടത്തി.


കൗൺസിലർമാർക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ നഗരസഭയ്ക്കുമുന്നിലേക്ക്‌ മാർച്ച് നടത്തി. തുടർന്ന് ചേർന്ന പ്രതിഷേധയോഗം സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു.


ഏരിയ കമ്മിറ്റി അംഗം യു ആർ ബാബു അധ്യക്ഷനായി. എൽഡിഎഫ്‌ നേതാക്കളായ കെ എ നവാസ്, കെ പി അലിക്കുഞ്ഞ്, എം എ സഹീർ, സജി ജോർജ്, കെ ജി അനിൽകുമാർ, ആർ രാകേഷ്‌, പി ബി അജിത്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home