ad
Deshabhimani

അയ്യപ്പൻകാവ്‌ ഉപതെരഞ്ഞെടുപ്പ്‌

എൽഡിഎഫ്‌ സ്ഥാനാർഥി 
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് 
തുറന്നു

LDF

എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി കെ ഉസ്മാന്റെ 
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 13, 2026, 02:16 AM | 1 min read

കൊച്ചി


​കൊച്ചി കോർപറേഷൻ അയ്യപ്പൻകാവ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി കെ ഉസ്മാന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അയ്യപ്പൻകാവ് ജങ്‌ഷനിൽ തുറന്നു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ നോർത്ത് ലോക്കൽ സെക്രട്ടറി ഇ എം രഘുനന്ദനൻ അധ്യക്ഷനായി.


സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി, സ്ഥാനാർഥി പി കെ ഉസ്മാൻ, ആർ ജെ ഡി നേതാവ് എ ശ്രീധരൻ, ഐഎൻഎൽ നേതാവ് കെ എം ജോർജ്, പി വി ശ്രീനിജൻ, പി എൻ സീനുലാൽ, സോജൻ ആന്റണി, വി വി പ്രവീൺ, ടെസി ജേക്കബ്, വിനോദ് മാത്യു, എ സി വിദ്യാ നയനാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home