എസ്എഫ്ഐക്ക് എതിരില്ല

എസ്എഫ്ഐ പ്രവർത്തകർ മലാപ്പറമ്പ് പോളിയിൽ നടത്തിയ ആഹ്ലാദപ്രകടനം
മലാപ്പറമ്പ് മലാപ്പറന്പ് ഗവ. വനിത പോളിടെക്‌നിക്കിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. നോമിനേഷൻ സമയം അവസാനിപ്പിച്ചപ്പോൾ മുഴുവൻ സീറ്റിലേക്കും (6/6) എസ്എഫ്ഐ പാനൽ തെരഞ്ഞെടുക്കപ്പെട്ടു. നോമിനേഷൻ കൊടുക്കാൻപോലും ആളില്ലാത്ത അവസ്ഥയാണ് കെഎസ്‍യുവിന്. ഭാരവാഹികൾ: അജന്യ (ചെയർമാൻ), ഷെബീബ (വൈസ് ചെയർമാൻ), ശ്വേത ചന്ദ്ര (പിയുസി), സാനിയ (ആർട്സ് ക്ലബ് സെക്രട്ടറി), അതിഷ (മാഗസിൻ എഡിറ്റർ), ശ്രീഷ്മ (ജനറൽ സെക്രട്ടറി).










0 comments